Apr 14, 2009

യാത്രാമൊഴി (Malayalam)




പിരിയുന്ന നേരത്തെ പിടയുന്ന നെഞ്ഞകം

പതിവായി ഓര്‍ത്തു ഞാന്‍ പലനാള്‍ കരഞ്ഞു.

പണ്ടു ഞാന്‍ വന്നതും പഠനത്തില്‍ ആണ്ടതും

പിന്നീടതെപ്പഴോ പാടായി തീര്‍ന്നതും.

പിണങ്ങുവാന്‍ ഇണങ്ങുവാന്‍ പുന്നാരം ചൊല്ലുവാന്‍

പിരിയില്ലെനോതിയ പല നല്ല കൂട്ടരും.

പിരിയുന്ന നേരത്തും പല നല്ല താളുകള്‍ പോല്‍

പതിവായി ഓര്‍മ്മയില്‍ മിന്നി പുഞ്ചിരി തൂകും ഇവയെല്ലാം.

പെട്ടെന്ന് വിട്ടങ്ങു പോണമെന്നോര്ക്കുമ്പോള്‍

പൊട്ടികരയുവാന്നല്ലാതെ പിന്നെന്തിനാകും എനിക്ക്?

പിന്നെയും ഓര്‍ത്തോര്‍ത്തു ഞാന്‍ ഇരുന്നു പിന്നിട്ട നാളുകള്‍ ഇനി എത്തുമോ?

പറയാതെ പൊഴിയുന്ന അശ്രുകള്‍ പോലും പിന്നിട്ട നാള്കള്‍  തന്‍ സുഖം പകരും.

പോകുന്ന നേരത്തും പതറാത്ത സ്വരവുമായ്

പിടയാത്ത നെഞ്ഞുമായ് പോയിവാ എന്നേ ചൊല്ലാനാകൂ.

My Other Blogs!!!